ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?
Jul 31, 2026 05:12 PM | By PointViews Editor

 



ബിഗ് ബ്രേക്കിംഗ്

/ഷിജിന സുരേഷ് /

കോടികളുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസ് വഴിത്തിരിവിലേക്ക്കേസിലെ യഥാർത്ഥ പരാതിക്കാരൻ ആയ സെബാസ്റ്റ്യൻ ജോർജ് ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി മൊഴി നൽകി . ടൈറ്റാനിയം അഴിമതിക്കെതിരെ കാൽ നൂറ്റാണ്ടായി നടത്തി വരുന്ന പോരാട്ടവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇ ഡി ക്കു കൈമാറി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇഡിയുടെ കൊച്ചി ഓഫിസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെബാസ്റ്റ്യൻ ജോർജ് കൊച്ചിയിലെത്തി മൊഴി നൽകിയത്. ടൈറ്റാനിയം അഴിമതി സംബന്ധിച്ച എല്ലാ രേഖകളും സെബാസ്റ്റ്യൻ ജോർജ് ഇഡിക്ക് കൈമാറി. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസിൽ അന്വേഷണം കരിമണലിലേക്കും തുടർന്ന് പിണറായി വിജയനിലേക്കും നീളാനാണ് സാധ്യത. കരിമണൽ ഉപയോഗിച്ചാണ് ട്രാവൻകൂർ ടൈറ്റാനിയം പ്രവർത്തിക്കുന്നത്. ഉൽപന്നങ്ങൾക്ക് വൻ ഡിമാൻ്റും ഉണ്ടായിരുന്നു. കമ്പിനി 50 കോടിയിലധികം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് നിന്ന് തകർന്ന് കഴിഞ്ഞ ദിവസം അടച്ചു പൂട്ടലിൽ എത്തി നിൽക്കുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കുക എന്ന ഉദ്ദേശത്തോടെ 2004 മുതൽ നീണ്ട 16 വർഷത്തോളം സിപിഎം ഉപയോഗിച്ച ആരോപണം ഒടുവിൽ പിണറായി വിജയനിലേക്ക് എത്തിക്കുകയാണ് ഇഡി. കരിമണൽ വ്യവസായി കർത്തയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നിലവിൽ സി ബി ഐ അന്വേഷിക്കുന്ന കേസിലേക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അതിനാടകീയമായി എത്തിയത്. കരിമണൽ വ്യവസായം സ്വകാര്യ കമ്പനികളിലേക്ക് എത്തിക്കാൻ പല കാലത്തും ശ്രമം നടന്നിരുന്നു. ഒടുവിൽ കർത്തയിലേക്കെത്തുന്നതിനിടയിൽ കഴിഞ്ഞ 25 വർഷം കൊണ്ട് കരിമണൽ ഉപയോഗിച്ച് കേരളത്തിൽ ലാഭകരമായി പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥപനമായ ട്രാവൻകൂർ ടൈറ്റാനിയം നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കും ഒടുവിൽ അടച്ചുപൂട്ടലിലേക്കും ചെന്നെത്തുകയായിരുന്നു. കമ്പിനിക്ക് ഒരാവശ്യവുമില്ലാത്ത തട്ടിക്കൂട്ട് പദ്ധതികൾ ആവിഷ്കരിച്ച് വൻതുക മുടക്കുന്നതിൻ്റെ മറവിലാണ് അഴിമതി നടന്നത്. ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനും പ്രശസ്ത ദേശീയ വോളിബോൾ താരവും ലോകോത്ത വോളിബോൾ താരം ജിമ്മി ജോർജിൻ്റെ സഹോദരനുമായ സെബാസ്റ്റ്യൻ ജോർജ് കമ്പിനിയുടെ അനാവശ്യ പദ്ധതികൾക്കെതിരെ 2000 ൽ ലോകായുക്തയെ സമീപിച്ചതോടെയാണ് അഴിമതി കേസ് ആരംഭിക്കുന്നത്. ഇ.കെ.നായനാർ മുഖ്യമന്ത്രിയും പിണറായി വിജയൻ സി പി എം സംസ്ഥാന സെക്രട്ടറിയും കടകംപള്ളി സുരേന്ദ്രനും ആനത്തലവട്ടം ആനന്ദനും കമ്പിനി ഡയറക്ടർ ബോർഡ് അംഗങ്ങളുമായി പ്രവർത്തിക്കുന്ന കാലത്താണ് പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയത്. ലാവലിൻ കേസിൽ ആരോപണങ്ങൾ ഉയർന്നു തുടങ്ങിയ കാലത്താണ് സമാനമായ രീതിയിൽ ടൈറ്റാനിയത്തിലും പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടത്.സെബാസ്റ്റ്യൻ ജോർജിൻ്റെ പരാതിയെ തുടർന്ന് ലോകായുക്ത ഇടപെടുകയും പദ്ധതികൾ നടപ്പിലാക്കാനുള്ള നീക്കം തടയുകയും ചെയ്തു. എന്നാൽ കമ്പിനി നേതൃത്വം ഹൈക്കോടതിയെ സമീപിക്കുകയും ലോകായുക്ത വിധിയെ അസാധുവാക്കിക്കൊണ്ട് പദ്ധതി നടത്തിപ്പിന് ന്നനുമതി വാങ്ങുകയും ചെയ്തതോടെയാണ് അഴിമതി കേസ് ഉണ്ടാകുന്നത്. വിദേശത്ത് നിന്ന് 100 കോടിയോളം രൂപ മുടക്കി ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിക്കുക പോലും ചെയ്യാതെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നശിച്ചു കൊണ്ടിരിക്കുകയാണ്. വിജിലൻസും സിബിഐയും അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിലാണ് ഇപ്പോൾ ഇഡി അതിനാടകീയമായി രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഇഡിക്ക് മൊഴി കൊടുത്ത ശേഷം സെബാസ്റ്റ്യൻ ജോർജ് നൽകിയ വിശദീകരണം ചുവടെ

22 വര്ഷം തിരുവനന്തപുരം ടൈറ്റാനിയത്തിൽ ജീവനക്കാരൻ ആയിരുന്നു പേരാവൂർ സ്വദേശി ആയ സെബാസ്റ്റ്യൻ ജോർജ് . മുൻ സംസ്ഥാന വോളീബോൾ ടീം ക്യാപ്റ്റൻ . ഒരു വ്യാഴവട്ടക്കാലം ടൈറ്റാനിയം ടീമിന്റെ ജേഴ്സി അണിഞ്ഞു

.


2000 നവംബറിൽ ഉണ്ടായ നാട്ടുകാരുടെ സമരവും ,കമ്പനിയുടെ ലോക്ക് ഔട്ടും ആണ് സെബാസ്റ്റ്യൻ ജോർജിന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത് . 2001 മാർച്ച് 15 നു ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങി അപ്രായോഗികമായ 108 കോടിയുടെ മലിനീകരണ നിവാരണ പദ്ധതി കമ്പനിയുടെ തലയിൽ നിന്നും സെബാസ്റ്റ്യൻ ഒഴിവാക്കി കൊടുത്തതാണ് .എന്നാൽ ആ വിധി ഹൈക്കോടതി അട്ടിമറിച്ചു . സെബാസ്റ്റ്യൻ ജോർജ് ഉന്നയിച്ച എതിർപ്പ് പരിഗണിക്കാതെ 2003 ൽ ഹൈക്കോടതി പദ്ധതിക്ക് അനുവാദം നൽകി .2003 മുതൽ 2009 വരെ അഴിമതിക്ക് മേൽനോട്ടം വഹിച്ചതു കേരള ഹൈക്കോടതി . നേരിട്ടും അല്ലാതെയും ആയിരം കോടിയുടെ നഷ്ടം .ആർക്കെതിരെയും നടപടി ഇല്ല .


6.6.2006 ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത് . 13 വര്ഷം അന്വേഷിച്ച കേരള വിജിലൻസ് കോടികളുടെ അഴിമതിയും , പൊതുമുതൽ നഷ്ടവും ശരിവെച്ചു . എന്നാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെ 2019 സെപ്റ്റംബറിൽ കേസ് സി ബി ഐ ക്കു കൈമാറി . സി ബി ഐ മുടന്തൻ ന്യായങ്ങൾ പറഞ്ഞു അന്വേഷണം ഏറ്റെടുക്കാൻ വിസമ്മതിച്ചു . 6 മാസത്തിനകം അന്വേഷണം പൂർത്തീകരിക്കാൻ 2023 നവംബറിൽ ഹൈക്കോടതി നിർദ്ദേശം നൽകി . സി ബി ഐ ഇതേവരെ പരാതിക്കാരൻ ആയ സെബാസ്റ്റ്യൻ ജോർജിന്റെ മൊഴി രേഖപ്പെടുത്താൻ വന്നിട്ടില്ല . കഴിഞ്ഞ ആഴ്ചയാണ് സെബാസ്റ്റ്യനു ഇ ഡി യുടെ നോട്ടീസ് ലഭിച്ചത് . കേരളത്തിലെ ഇരു മുന്നണികൾക്കും പങ്കുള്ള ഒന്നാണ് ടൈറ്റാനിയം അഴിമതി .

ഒരു മാസം മുൻപ് ടൈറ്റാനിയം കമ്പനിയിൽ ഉൽപ്പാദനം നിലച്ചു . അഴിമതിയുടെ പേരിൽ ഉണ്ടായത് കോടികളുടെ ബാധ്യത

ED dramatically recorded the statement of the complainant in the titanium scam case. ED to Pinarayi Vijayan through Travancore Titanium?

Related Stories
കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

Jul 31, 2026 11:35 AM

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ...

Read More >>
ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

Jul 31, 2026 09:28 AM

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും...

Read More >>
ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

Jul 31, 2026 06:25 AM

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ്...

Read More >>
കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

Jul 30, 2026 02:00 PM

കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

കളത്തിൽ കടുവയും പിന്നെ കണ്ണൂർ...

Read More >>
വനം വകുപ്പും - പഞ്ചായത്തും  ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

Jul 30, 2026 07:57 AM

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി...

Read More >>
കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

Jul 30, 2026 07:41 AM

കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

കൊട്ടിയൂരിൽ 150 ശുചിമുറികൾ...

Read More >>
Top Stories